ഗൈഡ് കോളേജ് ജനിച്ചതും വളര്‍ന്നു വികസിച്ചതും അഭിമാനപൂര്‍വ്വം നോക്കി നിന്നിട്ടുണ്ട്. ഇവിടെ അറിവിനോടും അതിന്‍റെ സാംസ്കാരിക ലക്ഷ്യങ്ങളോടും കൂറ് പുലര്‍ത്തിക്കൊണ്ട് നടത്തപ്പെടുന്ന വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യതിരിക്തമായ ഒരു പാതയാണ് സൃഷ്ടിച്ചിട്ടുള്ളത്.

പകരം വിദ്യാഭ്യാസത്തിന് വന്നിട്ടുള്ള അന്വേഷണം അത്യാവശ്യമാണ്. എന്നാല്‍ വളരെ ശ്രദ്ധയോടെ, സൂക്ഷ്മതയോടെ ചെയ്യേണ്ടതാണ്. നല്ല രീതിയില്‍ നടക്കുന്ന ഗൈഡ് കോളേജില്‍ വന്നതിലും ചര്‍ച്ചയില്‍ പങ്കെടുത്തതിലും എനിക്ക് വലിയ സന്തോഷമുണ്ട്. വിജയാശംസകള്‍

ബദല്‍ വിദ്യഭ്യാസ രീതി പ്രാവര്‍ത്തികമാക്കുവാന്‍ നടത്തുന്ന പരീക്ഷണം വിജയകരമായി തീര്‍ന്നതില്‍ അഭിനന്ദിക്കുന്നു. ഇവിടെ വന്നു കണ്ടു, ഇഷ്ടപ്പെട്ടു. ഭാവനസമ്പന്നമായ ഈ സംവിധാനത്തിന് മംഗളാശംസകള്‍ നേരുന്നു.

Image Gallery